നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം
വിജയൻ ഗൗരി ശ ങ്കരം
നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം
ഉപാധികളില്ലാതെ ..............
സ്വന്തമാക്കലുകളില്ലാതെ .............
കീഴ്പെടുതലുകളില്ലാതെ
എന്റെതെന്നോ ...നിന്റെതെന്നോ... .ഇല്ലാതെ
നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം ..........
അധിസ്വത്വത്തിന്റെ ഭീഷങ്ങൾ ഇല്ലാതെ
.ആധിപത്യത്തിന്റെ മേല്കൊയ്മകളില്ലാതെ ...
ഈ ഇലഞ്ഞിമരചുവട്ടിൽ
ഇളം നിലാവിന്റെ നനുത്ത തണുപ്പിൽ
നമുക്ക് പരസ്പരം പ്രണയിച്ചു കൊണ്ടിരിക്കാം ......
പ്രണയത്തിന്റെ ആ നനുത്ത ശയ്യയിൽ
പകലിരവുകൾ അറിയാതെ .....
നമുക്ക് ഒന്നാകാം .....
രണ്ടെന്ന ഭാവം അവിട്ടെ വിസ്മരിക്കാം
വര്ഷവും ഹേമന്തവും ശിശിരവും
നമുക്ക് കുട പിടിക്കട്ടെ
കാട്ടു മൈനകൾ നമുക്കായി ഗീ തങ്ങൾ പൊഴിക്കട്ടെ ....
മുന്തിരി പഴങ്ങൽ നമുക്കായി മധു പകരട്ടെ ...
കൊടും മാ രിയും ,വേനലും വന്നാലും
എന്റെ പ്രണയിനി നിന്റെ ചുംബനങ്ങൾ ........
എന്നിലെ പ്രണയത്തെ ഉണര്ത്തി വിടട്ടെ ..............
നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം
ഉപാധികളില്ലാതെ ..............
മുന്തിരി പഴങ്ങൽ നമുക്കായി മധു പകരട്ടെ ...
കൊടും മാ രിയും ,വേനലും വന്നാലും
എന്റെ പ്രണയിനി നിന്റെ ചുംബനങ്ങൾ ........
എന്നിലെ പ്രണയത്തെ ഉണര്ത്തി വിടട്ടെ ..............
നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം
ഉപാധികളില്ലാതെ ..............
സ്വന്തമാക്കലുകളില്ലാതെ .......


